കാനഡയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ


ന്യൂഡൽഹി: ഇന്ത്യ കാനഡ ഉഭയകക്ഷി ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ കാനഡയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ. കാനഡ മറ്റ് രാജ്യത്തെ നയതന്ത്രജ്ഞരോട് എങ്ങിനെ പെരുമാറുന്നു എന്നതും അവരുടെ നയതന്ത്രജ്ഞർ മറ്റ് രാജ്യങ്ങളിൽ എങ്ങിനെ പെരുമാറുന്നു എന്നതിനേയും ഇരട്ടത്താപ്പ് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകുമെന്ന് ജയ്ശങ്കർ തുറന്നടിച്ചു.


ഇന്ത്യൻ ഹൈക്കമ്മിഷണറെ പോലീസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് കാനഡ ആവശ്യപ്പട്ടു. ഇതോടെയാണ്, അദ്ദേഹത്തെ പിൻവലിക്കാൻ തീരുമാനിക്കുന്നത്. കാനഡയിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താൻ ഇന്ത്യൻ നയതന്ത്രജ്ഞർ ശ്രമിക്കുന്നത് അവിടെ വലിയ പ്രശ്നമാണെന്ന് തോന്നുന്നു. കാനഡയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമെതിരായാണ് അവർ ഇക്കാര്യത്തെ വിലയിരുത്തിയിരിക്കുന്നത്.

അതേസമയം, മറുഭാ​ഗത്ത് കാനഡയിലെ നയതന്ത്രജ്ഞർക്ക് അവർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അവരുടെ സ്വന്തം നയതന്ത്രജ്ഞരുടെ കാര്യം. കനേഡിയൻ നയതന്ത്രജ്ഞർക്ക് ഇന്ത്യയിലെ സൈന്യത്തേയും ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ അന്വേഷിക്കാം. ആളുകളുടെ പ്രൊഫൈല്‍ പരിശോധിക്കാം. കാനഡയിൽ തടയേണ്ടിയിരിക്കുന്ന ആളുകളെ ലക്ഷ്യമിടാം.

ഇന്ത്യൻ നേതാക്കളേയും നയതന്ത്രജ്ഞരേയും പരസ്യമായി ഭീഷണിപ്പെടുത്തുന്ന ആളുകൾ കാനഡയിലുണ്ടെന്ന് ചൂണ്ടിക്കാട്ടുമ്പോൾ, അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് അവരുടെ മറുപടി. ഇന്ത്യൻ ഹൈക്കമ്മിഷണറെ ഭീഷണിപ്പെടുത്തിയാൽ അത് അഭിപ്രായ സ്വാതന്ത്ര്യമായി നമ്മൾ അം​ഗീകരിക്കണം. അതേസമയം, കനേഡിയൻ ഹൈക്കമ്മിഷണർ ദേഷ്യത്തോടെ ഇറങ്ങിപ്പോയെന്ന് ഇന്ത്യൻ പത്രപ്രവർത്തകൻ പറഞ്ഞാൽ അത് വിദേശ ഇടപെടലാകുമെന്നും ജയ്ശങ്കർ വിമർശിച്ചു.

Previous Post Next Post