ആകർഷകമായ ശമ്പളം വാ​ഗ്ദാനം ചെയ്ത് റിക്രൂട്ട്മെന്റ് പരസ്യം; വിശ്വസിക്കരുതെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ.



കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെപിസി) ഹൈസ്‌കൂൾ, യൂണിവേഴ്‌സിറ്റി ബിരുദധാരികൾക്കുള്ള റിക്രൂട്ട്‌മെൻ്റ് ആരംഭിക്കുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിച്ചു, ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഈ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് കോർപറേഷൻ അറിയിച്ചു. അങ്ങനെയൊരു റിക്രൂട്ട്‌മെൻ്റ് നടക്കുന്നില്ല. ഈ തെറ്റായ പരസ്യങ്ങളാൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് കെപിസി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വ്യക്തികൾ ജാഗ്രത പാലിക്കണമെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംശയാസ്പദമായ വെബ്‌സൈറ്റുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

Previous Post Next Post