ബസ് സ്റ്റാൻഡിന് സമീപം വയോധികൻ മരിച്ചനിലയിൽ.. കൊലയാളിയെ പിടികൂടി പൊലീസ്…


വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 54കാരനായ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി നാറാണത്ത് സജിത്തി (നായര്‍ സജിത്ത്)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 18ന് രാവിലെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള കടവരാന്തയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുണ്ടായിരുന്നു. നാട്ടുകാര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടം നടത്തുകയും കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.പിന്നീട് അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് ബസ് സ്റ്റാൻഡുകളില്‍ അന്തിയുറങ്ങുന്നവരെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് സജിത്ത് പിടിയിലായത്. കൊല്ലപ്പെടുന്നതിന് മുന്‍പുള്ള ദിവസം വയോധികന്‍ കൈവശമുണ്ടായിരുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് സജിത്ത് കണ്ടിരുന്നതായി പോലീസ് പറഞ്ഞു. ഈ പണം കൈക്കലാക്കാനായി ഉറങ്ങുന്നതിനിടയില്‍ വയോധികന്റെ കഴുത്തില്‍ പുതപ്പ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു

Previous Post Next Post