വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മയെന്ന് ബിനോയ് വിശ്വം…


വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മയെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.വയനാട്ടിലെ തീരുമാനം കോൺഗ്രസിന്‍റെ രാഷ്ട്രീയ വിവേകത്തിന്‍റെ പ്രശ്നമാണ്.അത് അടിക്കടി പ്രകടമാവുന്നുണ്ട്.ഇന്ത്യ സഖ്യത്തിലുള്ള ഒരു മുന്നണി മത്സരിക്കുമ്പോൾ അവിടെ സ്വന്തം ചിഹ്നത്തിൽ മത്സരിക്കണമെന്നുള്ള തീരുമാനം എന്തുകൊണ്ടാണ് കോൺഗ്രസ് എടുക്കുന്നതെന്ന് മനസ്സിലാകുന്നില്ല .

ഇന്ത്യ സഖ്യത്തിന്‍റെ പൊതുവായ ഒരു ഫിലോസഫിയുണ്ട്.രാഷ്ട്രീയ ദർശനത്തിന്‍റെ ആഴം ഇതെല്ലാം മനസ്സിലാക്കി പെരുമാറാൻ കഴിയേണ്ട പാർട്ടിയാണ് കോൺഗ്രസ്.പക്ഷേ ഹരിയാനയിൽ അത് കണ്ടില്ല.പല സ്ഥലങ്ങളിലും അത് കാണുന്നില്ല.വയനാട്ടിലും അത് ഉണ്ടാവുന്നില്ല.രാഷ്ട്രീയ വിവേകത്തിന്റെ വൈകല്യമുണ്ട്.അത് അടിക്കടി പ്രകടമാവുന്നുണ്ട്
ആർഎസ്എസ് രാഷ്ട്രീയത്തിനെതിരായ സമരത്തിൽ കുന്തമുനയാണ് ഇന്ത്യസഖ്യം.ആ ഇന്ത്യാ സഖ്യത്തിന്‍റെ പിറകിൽ പ്രധാന പങ്കു വഹിച്ച പാർട്ടിയാണ് സിപിഐ.സഖ്യത്തിൽ നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.സഖ്യത്തിൽ നിൽക്കുമ്പോൾ ഒരു കൊടുക്കൽ വാങ്ങൽ ഉണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Previous Post Next Post