ട്രെയിൻ അട്ടിമറിക്ക് ശ്രമം . ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ട്രാക്കിൽ മൺകൂനയിട്ട് ട്രെയിൻ അട്ടിമറിക്കാനായിരുന്നു ശ്രമം.ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.രഘുരാജ് സിങ് സ്റ്റേഷന് സമീപത്താണ് ട്രെയിൻ അട്ടിമറിക്കുള്ള ശ്രമമുണ്ടായത്. . പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ലോക്കോ പൈലറ്റുമാർ അറിയിച്ചതിനെ തുടർന്ന് ട്രാക്കിൽനിന്ന് മണ്ണുനീക്കി പാത ഗതാഗത യോഗ്യമാക്കുകയായിരുന്നു. ചെറിയൊരു മൺകൂനയാണ് ട്രാക്കിന് മുകളിൽ ഉണ്ടായിരുന്നതെന്നും ലോക്കോ പൈലറ്റുമാർ അറിയിച്ചപ്പോൾ തന്നെ മൺകൂന നീക്കി പാതയിലൂടെയുള്ള ഗതാഗതം സുഗമമാക്കിയെന്നും യു.പി പൊലീസ് അറിയിച്ചു.
അതേസമയം, ദിവസങ്ങളായി പ്രദേശത്ത് റോഡിന്റെ പണി നടക്കുന്നുണ്ട്. ഇതിനായി എടുത്ത മണ്ണ് ലോറിയിൽ മറ്റ് പ്രദേശങ്ങളിൽ കൊണ്ടിടാറുണ്ട്. ഇത്തരത്തിൽ എടുത്ത മണ്ണാണോ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. നേരത്തെ സെപ്തംബർ എട്ടാം തീയതി പ്രയാഗ്രാജിൽ കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു.