അടി പതറി കെ എസ് യു.... എസ് എഫ് ഐ യുടെ കോട്ടയായി കോട്ടയം


✒️ കെസിയ മറിയം 

കോട്ടയം: എം ജി സർവ കാലശാല യുണിയൻ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വൻ മുന്നേറ്റവുമായി എസ് എഫ് ഐ. ജില്ലയിലെ തെരഞ്ഞെടുപ്പ് നടന്ന 36 കോളേജിൽ 33 ഇടത്ത്  എസ് എഫ് ഐ  യൂണിയൻ നേടി.

 നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ 17 കോളേജുകളിൽ  എതിരില്ലാതെ എസ് എഫ് ഐ നേടിയെടുത്തു എന്നത് ശ്രദ്ധേയമാണ് 

കഴിഞ്ഞ രണ്ട് വർഷമായി കെ എസ് യു വിന്റെ കുത്തകയായിരുന്ന  മാന്നാനം ഇത്തവണ എസ് എഫ് ഐ നേടിയെടുത്തു.

കോട്ടയം സിഎംഎസ്, നാട്ടകം ഗവ. കോളേജ്, കൊവറ സെന്റ് സേവ്യേഴ്‌സ്, കുറവിലങ്ങാട് ദേവമാതാ, ഉഴവൂർ സെൻ്റ് സ്റ്റ‌ീഫൻ സ്, ഈരാറ്റുപേട്ട എംഇഎസ്, എരുമേലി എംഇഎസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്, കങ്ങഴ പിജിഎം, വാഴൂർ എസ് വി ആർ എൻഎസ്.എസ്, ചങ്ങനാശേരി എൻഎസ്എസ്,  അരുവിത്തുറ സെന്റ് ജോർജ്, മാന്നാനം കെ.ഇ  കാണക്കാരി സിഎസ്‌ഐ ലോ കോളേജ്, പുല്ലരിക്കുന്ന് സ്‌റ്റാസ്, പുല്ലരിക്കുന്ന് ജേസിലെ എന്നീ കോളേജുകളിൽ എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.
മണർകാട് സെന്റ് മേരീസ്, പുതുപ്പള്ളി എംഇഎസ്, പുതു ഐഎച്ച്ആർഡി, ചാ ന്നാനിക്കാട് എസ്.എൻ, പാമ്പാടി കെ ജി, തലയോലപ്പറമ്പ് ഡി ബി, കുമരകം എസ്.എൻ മേലുകാവ് ഹെൻറി ബേക്കർ ഗാന്ധിനഗർ എസ് എം ഇ, കീഴൂർ ഡിബി, ഏറ്റുമാനൂരപ്പൻ, വൈക്കം ശ്രീമഹാദേവ, ഈരാപേട്ട സിപാസ്, ബിഎഡ് സെന്റർ മുരിക്കുംവയൽ ശബരിശ, ചങ്ങനാശേരി പിആർ ഡിഎസ്, പായിപ്പാട് അമാൻ,  ഞീഴൂർ ഐഎച്ച്ആർഡി എന്നീവിടങ്ങളിൽ എസ് എഫ് ഐ എതിരില്ലാതെ ജയിച്ചു.
Previous Post Next Post