ഷാപ്പ് മാനേജരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. കുട്ടനാട് പുളിക്കുന്ന് മണത്തറ കള്ള് ഷാപ്പിലെ മാനേജരായിരുന്ന പുളിക്കുന്ന് വിത്തുവെട്ടിക്കൽ വീട്ടിൽ ജോസ് ജോസഫിനെ (56) വെട്ടി കൊലപ്പെടുത്തിയ കേസിലാണ് വിധി. ആലപ്പുഴ അഡീഷണൽ ജില്ലാ സെക്ഷൻസ് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ പുളിക്കുന്ന് പൂപ്പള്ളിച്ചിറ വീട്ടിൽ സി വിനോദ് (44) ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം കഠിന തടവും അനുഭവിക്കണം.
ചെത്ത് തൊഴിലാളിയായ പ്രതി ഷാപ്പിൽ കള്ള് കൊടുക്കാതെ പുറത്ത് വിൽക്കുന്നത് മാനേജർ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. 2018 ജൂൺ 14 ന് പുളിക്കുന്ന് ഐ സി മുക്ക് ജംഗ്ഷന് സമീപം വൈകിട്ട് 6 മണിയോടെയാണ് കൊലപാതകം നടന്നത്