ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ചു വീണു..വയോധികന് ദാരുണാന്ത്യം…


ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു.. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദൻ തെറിച്ചുവീണത്.ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്തെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നുകിടക്കുകയായിരുന്നു. തുറന്നുകിടക്കുകയായിരുന്ന ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Previous Post Next Post