പത്തനംതിട്ടയിൽ എംപിയുടെ വാഹനം കാറില്‍ തട്ടിയതിന്റെ പേരില്‍ യാത്രക്കാരൻ വൻ ബഹളം : പോലീസ് ഇടപെട്ടിട്ടും യുവാവ് അടങ്ങിയില്ല : ഇയാളെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടു പോയി കാര്‍ പരിശോധിച്ചപ്പോള്‍ നാലു ഗ്രാം കഞ്ചാവ് കണ്ടെത്തി !!


പത്തനംതിട്ട :
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നവരാത്രി മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. മണ്ഡപത്തില്‍ പരിപാടിക്ക് വന്ന ആന്റോ ആന്റണി എം.പിയുടെ വാഹനം സിഗ്‌നല്‍ കാത്തു കിടന്നിരുന്ന കാറില്‍ തട്ടുകയായിരുന്നു.

കാറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. എംപിയുടെ വാഹനം തട്ടിയതിന്റെ പേരില്‍ ഇവര്‍ ബഹളം കൂട്ടി. പോലീസ് സംഭവ സ്ഥലത്ത് എത്തിയതിന് പിന്നാലെ രണ്ടു പേര്‍ സ്ഥലം വിട്ടു.

പന്നിവിഴ ശ്രീഹരി വീട്ടില്‍ ശ്രീജിത്ത് (37) പോലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ ഇയാള്‍ ബഹളം തുടര്‍ന്നപ്പോള്‍ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ മെഡിക്കല്‍ പരിശോധന നടത്തി. വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് നാലു ഗ്രാം കഞ്ചാവ് അടങ്ങുന്ന പൊതി കിട്ടിയത്.
Previous Post Next Post