ശ​ബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു…



ശ​ബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ്. അരുൺകുമാർ നമ്പൂതിരിയെയാണ് ശ​ബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തത്. പന്തളം രാജകുടുംബത്തിലെ കുട്ടിയായ ഋഷികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്.മാളികപ്പുറത്തിന്റെ മേൽശാന്തിയായി കോഴിക്കോട് സ്വദേശിയായ വാസുദേവൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്. അടുത്ത ഒരുവർഷത്തേക്ക് സന്നിധാനത്തിന്റെയും മാളികപ്പുറത്തിന്റെയും ചുമതല നിർവഹിക്കാനുള്ള മേൽശാന്തിമാരെയാണ് തെരഞ്ഞെടുത്തത്.

Previous Post Next Post