പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയം.. മുൻതിരഞ്ഞെടുപ്പിനെക്കാൾ കോൺഗ്രസ്സ് മൂന്നിരട്ടി വോട്ട് നില മെച്ചപ്പെടുത്തി എന്ന് നേതാക്കൾ പത്രക്കുറിപ്പിൽ



പാമ്പാടി : പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയം.. മുൻതിരഞ്ഞെടുപ്പിനെക്കാൾ  മൂന്നിരട്ടി വോട്ട് നില മെച്ചപ്പെടുത്തി കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ 
അതേ സമയം ബാങ്കിൻ്റെ പ്രവർത്തനത്തിലെ സുതാര്യതയാണ് ഈ വിജയത്തിന് പിന്നിൽ എന്ന് ഇടതു നേതാക്കൾ പറഞ്ഞു 
പാമ്പാടിയിൽ 28 വർഷക്കാലമായി നിലനിന്നിരുന്ന L D F ഭരണം വീണ്ടും നിലനിർത്തുമ്പോഴും C P I M ലോക്കൽ  സെക്രട്ടറിയും മുൻ ഭരണസമതിയിലെ ബാങ്ക് പ്രസിഡൻ്റുമായ V .M പ്രദീപിന് വോട്ടുകൾ കുറഞ്ഞു പോയത് പാർട്ടി അണികൾക്ക് ഇടയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട് 
കോൺഗ്രസ്സ് നേതാക്കൾ അവരുടെ പരാജയമല്ല വിജയമാണെന്നും പത്രക്കുറുപ്പിൽ പറഞ്ഞു 
'
L D F ,U D F സ്ഥാനാർത്ഥികൾ ലഭിച്ച വോട്ടുകൾ ഇങ്ങനെ 👇

*ജനറൽ വിഭാഗം*

1.അനീഷ് വി എം - 1641
2.അനൂപ് കെ എസ് - 3397
3.സി ജെ കുര്യാകോസ് - 1522
4.തെ ആർ ഗോപകുമാർ - 1962
5.കെ വൈ ചാക്കോ - 3288
6.കെ എസ് ജയൻ - 3463
7.ജോർജ് വർഗിസ് - 1494
8.കെ വി തോമസ് - 3323
9.വി എം പ്രദീപ് - 3293
10.പ്രവീൺ മാണി - 3331
11.ബാലേന്ദ്രൻ കെ എം - 1444
12.മാത്യു കുര്യൻ - 1488
13.പി എം വർഗ്ഗീസ് - 3323
14.അഡ്വ. സിജു കെ ഐസക് - 1700

*വനിതാ വിഭാഗം*

15.അജിതകുമാരി പി - 1635
16.തുളസി രാധാകൃഷ്ണൻ - 3410
17.ശ്രീകല ശ്രീകുമാർ - 3442
18.സ്മിത - 1750

*പട്ടികജാതി/പട്ടികവർഗ്ഗ*

19.കെ കെ തങ്കപ്പൻ - 3678
20. ഭാസ്കരൻ റ്റി കെ - 1588

*40 വയസ്സിൽ താഴെയുള്ള പൊതുവിഭാഗം*

21.എബി ഏബ്രഹാം വർഗ്ഗീസ് - 1737
22.കണ്ണൻ കെ ദാമു - 3548

*40 വയസ്സിൽ താഴെയുള്ള വനിതാ വിഭാഗം*

23.ജീനാ മേരി ജോൺ - 1830
24.സുമ ജേക്കബ് - 3422

*നിക്ഷേപകവിഭാഗം*

25. ഉഷാകുമാരി പി എസ് -1898
26.ജോജോ സാമുവൽ - 3444


📌U D F പത്രക്കുറുപ്പിൻ്റെ പൂർണ്ണ രൂപം ചുവടെ

പത്രക്കുറിപ്പ് 
പാമ്പാടി : പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം സാങ്കേതികമായി വിജയിച്ചു എങ്കിലും മുൻതിരഞ്ഞെടുപ്പിനെക്കാൾ  മൂന്നിരട്ടി വോട്ട് നില മെച്ചപ്പെടുത്തി കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ. പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആറു മുതൽ 17 വരെയുള്ള വാർഡുകളെ ബാങ്കിന്റെ പ്രവർത്തനപരിധിയിൽ ഉള്ളൂവെങ്കിലും കോട്ടയം ജില്ലയിലെ  ഏതാണ്ട് എല്ലാ പഞ്ചായത്തുകളിൽ നിന്നും സഖാക്കന്മാരെ വോട്ടർപട്ടികയിൽ തിരുകി കയറ്റിയിരുന്നതും, ഓഹരിയുടെ മുഖവില ഇരട്ടിയാക്കിയത് സഹകാരികളെ നേരിട്ട് അറിയിക്കാതിരുന്നത് മൂലം അനവധി പേരുടെ വോട്ടവകാശം നഷ്ടപ്പെട്ടതും, 35 ഓളം വാഹനങ്ങളിൽ ആൾക്കാരെ കുത്തി ഇറക്കി മറ്റ് സ്ഥാനാർത്ഥികൾക്ക് സ്ലിപ്പ് കൊടുക്കുവാനോ വോട്ട് ചോദിക്കുവാനോ അവസരം നൽകാതെ പണക്കൊഴുപ്പോടെ തെരഞ്ഞെടുപ്പ് നടത്തുവാനും എൽ.ഡി.എഫിന് സാധിച്ചതാണ്  വിജയകാരണം. ബാങ്കിന്റെ വോട്ടേഴ്സ് ഐ.ഡി കാർഡ് ഇല്ലാതിരുന്ന സി.പി.എമ്മു കാർക്ക് ബാങ്ക് ജീവനക്കാരായ സഖാക്കന്മാർ വീടുകളിൽ ഐ.ഡി കാർഡുകൾ എത്തിച്ചു നൽകിയപ്പോൾ   യു.ഡി.എഫ്  ചിന്താഗതിക്കാർ ബാങ്കിലെത്തിയിട്ട് പോലും കാർഡുകൾ നൽകാതെ പറഞ്ഞയച്ചു, വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അംഗത്വം എടുത്തവരല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന സഹകാരികൾ സൗത്ത് പാമ്പാടി കാരാണ്, ബാങ്കിന്റെ ഹെഡ് ഓഫീസും സൗത്ത് പാമ്പാടിയിലാണ് എന്നിട്ടും തെരഞ്ഞെടുപ്പ് പാമ്പാടിയിൽ ആക്കുന്നത് വോട്ടർമാരിൽ നിസംഗത ഉണ്ടാക്കുന്നതിനാലാണ് പാമ്പാടിയിലേക്ക് തിരഞ്ഞെടുപ്പ് മാറ്റിയപ്പോൾ മുതൽ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവുണ്ടായിട്ടുള്ളത് ഇതും പരാജയത്തിന്റെ ഘടകമാണ്. തങ്ങൾ തോറ്റിട്ടില്ല എന്നും തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് പാമ്പാടി ഗ്രാമപഞ്ചായത്തിലെ 12 വാർഡുകളിൽ ഉണ്ടാക്കുവാൻ പറ്റി
7 / 10 / 24 
 യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സിജു ഐസക്ക്  കൺവീനർ കെ.ആർ ഗോപകുമാർ
Previous Post Next Post