കൊടുങ്ങൂരിൽ അനധികൃത വിൽപ്പനക്കായി വിദേശമദ്യം സൂക്ഷിച്ചയാൾ പിടിയിൽ.


മണിമല : മണിമലയിൽ അനധികൃത വിൽപ്പനയ്ക്കായി വിദേശമദ്യം സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് പേക്കാവിൽ വീട്ടിൽ സോണി പീറ്റർ (49) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ അനധികൃത മദ്യക്കച്ചവടം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മണിമല  പോലീസ് സോണി പീറ്ററിന്റെ വീട്ടിലെത്തി പരിശോധന നടത്തി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ വീടിന്റെ പറമ്പിലെ കരിയിലകൾക്കിടയിൽ കവറിൽ പൊതിഞ്ഞ നിലയിലാണ്  വിവിധ ബ്രാൻഡുകളിലുള്ള അഞ്ചര ലിറ്റർ വിദേശമദ്യം പോലീസ് കണ്ടെടുത്തത്. മണിമല  സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ് വി.കെ, എസ്.ഐ കോളിൻസ് എം.ബി, എ.എസ്.ഐ സിന്ധുമോൾ വി.പി, സി.പി.ഓ മാരായ വിദ്യാരാജ് പി.ആർ, ബിജേഷ് വി.കെ, അഭിലാഷ് ടി.ജി, അഭിലാഷ് സി.കെ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
Previous Post Next Post