മോസ്കിൽ ''ജയ് ശ്രീറാം'' വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ല: കോടതി





ബംഗളൂരു: മുസ്ലിം ആരാധനായലത്തിൽ ''ജയ് ശ്രീറാം'' വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതായി പരിഗണിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. മോസ്കിൽ ജയ് ശ്രീറാം വിളിച്ചതിന് രണ്ടു പേർക്കെതിരേ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
സംഭവത്തെക്കുറിച്ച് പരാതി നൽകിയ ആൾ തന്നെ പറഞ്ഞിട്ടുള്ളത്, പ്രദേശത്ത് ഹിന്ദുക്കളും മുസ്ലിംകളും ഒരുമയോടെയാണ് ജീവിക്കുന്നതെന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2023 സെപ്റ്റംബർ 24നാണ് കേസിന് ആസ്പദമായ സംഭവം. മോസ്കിൽ അതിക്രമിച്ചു കയറിയ രണ്ടു പേരാണ് ഇവിടെ മുദ്രാവാക്യം മുഴക്കിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇതിനെതിരേ പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി.


Previous Post Next Post