എംവിഡി വാഹനം കണ്ടതോടെ ഹെൽമെറ്റ് ഇല്ലാതെ വന്ന യാത്രക്കാരൻ ‘മിന്നൽ മുരളി’യായി…പിടികൂടിയത് മോഷ്ടാവിനെ…


ഹെല്‍മറ്റ് ഇല്ലാതെ വന്ന സ്കൂട്ടര്‍ യാത്രികന്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരെ കണ്ടതും മിന്നല്‍ സ്പീഡിൽ പാഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ. ഇരുചക്ര വാഹന യാത്രികന്റെ പിന്നാലെ കൂടിയ എന്‍ഫോഴ്സ്മെന്റ് സംഘം തൊണ്ടി സഹിതം പിടികൂടിയത് മോഷ്ടാവിനെ. പത്തനംതിട്ട എഴംകുളത്താണ് സംഭവം. പത്തനംതിട്ട എഴംകുളത്ത് റോഡിലെ പതിവ് പരിശോധനയ്ക്കിടെയാണ് എംവിഡി ഉദ്യോഗസ്ഥർ മോഷണ വാഹനം പിടികൂടിയത്.

ഹെൽമെറ്റ് ധരിക്കാതെ വന്ന സ്കൂട്ടർ യാത്രികൻ, എൻഫോഴ്സ്മെന്‍റ് സംഘത്തെ കണ്ടതും വെട്ടിച്ചു കടന്നുകളഞ്ഞു. ഇതിൽ സംശയം തോന്നി പിന്തുടർന്ന് പിടികൂടിയപ്പോഴാണ് മോഷണ വാഹനമാണെന്ന് വ്യക്തമായത്. രാവിലെ പത്ത് മണിക്ക് പതിവ് വാഹനപരിശോധനയ്ക്ക് ഇറങ്ങിയതാണ് അടൂരിലെ എൻഫോഴ്സ്മെന്‍റ് സംഘം. എഴംകുളം പ്ലാന്‍റേഷൻ ജംഗ്ഷനിൽ വെച്ച് ഹെൽമെറ്റ് ധരിക്കാതെ വന്നയാളിന്, സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതും മിന്നൽ വേഗത്തിൽ ഇയാൾ പാഞ്ഞുപോവുകയായിരുന്നു.

Previous Post Next Post