നാലംഗ ദലിത് കുടുംബത്തെ കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് വീഴ്ത്തി പൊലീസ്….


യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.നോയിഡയ്ക്ക് സമീപമുള്ള ടോൾ പ്ലാസയിൽ നിന്നാണ് ചന്ദൻ വർമയെ പൊലീസ് അറസ്റ്റ് ചെയ്തത്.പിടികൂടുന്നതിനിടെ പ്രതിയുടെ കാലിൽ പൊലീസ് വെടിവെച്ചിരുന്നു.കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതി ചന്ദൻ വർമ മൊഴി നൽകിയിരിക്കുന്നത്.

റായ്ബറേലി സ്വദേശിയും അമേഠിയിൽ സർക്കാർ സ്കൂൾ അധ്യാപകനുമായ സുനിൽകുമാർ (35), ഭാര്യ പൂനം (32), മകൾ ദൃഷ്ടി (6), ഒരു വയസ്സുള്ള മകൾ എന്നിവരാണു വ്യാഴാഴ്ച വാടകവീട്ടിൽ കൊല്ലപ്പെട്ടത്. വധഭീഷണി നേരിടുന്നതായി പൊലീസിൽ പരാതി നൽകി ഒരു മാസത്തിനുശേഷമായിരുന്നു സംഭവം.
Previous Post Next Post