മലപ്പുറം: മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. പോത്തുകല്ലിലെ എസ്ടി കോളനി ഭാഗത്താണ് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടയാണ് സംഭവം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികൾ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു.
സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. അതേസമയം ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്ന് കെഎസ്ഡിഎംഎ അറിയിച്ചു. പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും വിശദമായ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.