കൊച്ചി: റെക്കോർഡുകൾ വീണ്ടും ഭേദിച്ച് സ്വർണ്ണ വില പുതിയ ഉയരത്തിൽ. പവന് 520 രൂപ കൂടി റെക്കോർഡ് വിലയായ 58,880 എന്ന റെക്കോർഡ് വില എത്തി. ഗ്രാമിന് 65 രൂപ കൂടിയത്. ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 7360 രൂപ.ഈ മാസത്തിൻ്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തി. തുടര്ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്ന്ന് റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്.
സ്വർണവിലയിൽ വൻ കുതിപ്പ്,
Jowan Madhumala
0
Tags
Top Stories