പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വീട്ടമ്മയോട് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ



കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.
പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജൻ ഡോ. എസ്. വിനീതിനെയാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്.
അടൂർ സ്വദേശിനിയായ ഭിന്നശേഷിക്കാരി വിജയശ്രീയാണ്, സഹോദരിയുമായി കഴിഞ്ഞ മാസം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്.

ഡ്യൂട്ടിലുണ്ടായിരുന്ന അസി. സർജൻ ഡോ. വിനീത് ഇവരെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നിടത്തേക്ക് ക്ഷണിച്ചു. പുറത്തെ ചെറിയ മുഴ നീക്കം ചെയ്യാൻ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Previous Post Next Post