സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി


പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിൽ, നസ്രിയ, നടന്‍ ജയറാം, കാളിദാസ്, പാര്‍വതി, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.

നേരത്തെ, ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിന്‍ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. അമൽ നീരദ് സംവിധാനം ചെയ്ത ബോ​ഗയ്ൻവില്ലയാണ് സുഷിൻ അവസാനം സം​ഗീതം ചെയ്ത ചിത്രം.


Previous Post Next Post