എഡിജിപി പി.വിജയനെതിരെ ഗുരുതര ആരോപണവുമായി എം.ആര്‍.അജിത്കുമാര്‍. വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്ന് മൊഴി. ഡി.ജി.പിക്ക് നല്‍കിയ മൊഴിയിലാണ് വിജയനെതിരായ ഗുരുതര ആരോപണം.
തീവ്രവാദസ്ക്വാഡിന്റെ ഐജി ആയിരിക്കെ സ്വർണ്ണക്കടത്തിൽ ഇടപെടൽ നടത്തിയെന്നാണ് അജിത് കുമാർ പറയുന്നത്.തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്കും പങ്കെന്നും സുജിത് ദാസ് അറിയിച്ചു. ഇതിന് ശേഷമാണ് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചത് എന്നും മൊഴി.നേരുത്തെ ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പി വിജയനെതിരെ അജിത് കുമാർ സ്വയമേ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. കേസ് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി എന്നായിരുന്നു ആരോപണം .ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി വിജയന് സസ്പെൻഷനും ലഭിച്ചിരുന്നു.