ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പ്രതി കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പഞ്ചാബിലെ ലുധിയാനയിൽ ആണ് സംഭവം.
ബ്ലാങ്കറ്റിൽ പൊതിഞ്ഞ് നഗ്നയായ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റം ചെയ്ത ശേഷം കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ബിൽഡിങ്ങിന്റെ ടെറസിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണം സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതിയെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും അന്വേഷണം സംഘം വ്യക്തമാക്കി.