സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു



ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവില ഉയര്‍ന്നതിന്റെ തുടര്‍ച്ചയായി ഇന്നും വില ഉയര്‍ന്നിട്ടുണ്ട്. പവന് 80 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയര്‍ന്ന് 7,110 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,880 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.
Previous Post Next Post