മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും. 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. നിലവിലെ വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ അംഗമാണ് നിയുക്ത കർദിനാൾ. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്.