കുവൈത്തിൽ സ്വർണ വിപണികൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ജ്വല്ലറി ട്രേഡേഴ്സ് യൂണിയൻ.



കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വർണ വിപണികൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് ഗോൾഡ് ആൻഡ് ജ്വല്ലറി ട്രേഡേഴ്സ് യൂണിയൻ. ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്ത് അടച്ചിട്ടിരിക്കുന്ന കടകളുടെ ചിത്രങ്ങളാണ് ഈ ക്ലെയിമുകൾക്കായി ഉപയോ​ഗിക്കുന്നത്. ഈ ആരോപണങ്ങൾ തെറ്റാണെന്നും രാജ്യത്ത് അശാന്തി ഉണ്ടാക്കാനും സുരക്ഷയെ അസ്ഥിരപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമാണെന്നും യൂണിയൻ വിശദീകരിച്ചു. ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് യൂണിയൻ അഭ്യർത്ഥിച്ചു.

Previous Post Next Post