കോഴിക്കടയിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തിരക്ക്…അത്ര പന്തിയല്ലാത്ത കച്ചവടം..


കൊല്ലം: കൊല്ലത്ത് കോഴിയിറച്ചി കച്ചവടത്തിന്‍റെ മറവില്‍ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തിയ പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മുണ്ടക്കലിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 കിലോ പുകയില ഉൽപ്പന്നങ്ങൾ ആണ് കണ്ടെത്തിയിരുന്നത്. മുണ്ടക്കൽ സ്വദേശി രാജയാണ് പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടത്തിയിരുന്നത്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മുണ്ടക്കലിലെ രാജയുടെ വീട്ടിൽ രാത്രിയും പകലും നിരവധിയാളുകൾ വന്നു പോയിരുന്നു

Previous Post Next Post