ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
ചാക്കില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
അടുത്തിടെ പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് തുടങ്ങിയതായാണ് വിവരം. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മാറ്റിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്ന് പോലീസ് വ്യക്തമാക്കി.