കട്ടപ്പന സിഐ ആണെന്നാണ് ലോഡ്ജ് നടത്തിപ്പുകാരോട് ജോൺസൺ പറഞ്ഞത്. എന്നാൽ നിലവിലെ കട്ടപ്പന സിഐ സിപിഒ ആയും എസ്ഐ ആയും വർഷങ്ങളോളം കട്ടപ്പന സ്റ്റേഷനിൽ ജോലി ചെയ്തിരുന്നതിനാൽ ലോഡ്ജ് ജീവനക്കാർക്ക് പരിചയമുണ്ടായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.പന്തികേട് തോന്നിയ ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്നാണ് ആദ്യം പ്രതി പറഞ്ഞത്. തുടർന്ന് ചോദ്യം ചെയ്യലിൽ മകളല്ലെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതോടെ പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു