പുതുചരിത്രമെഴുതി എസ്എഫ്ഐ..യൂണിവേഴ്സിറ്റി കോളജിൽ ആദ്യ വനിതാ ചെയർപേഴ്സൺ…


കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ ആദ്യ വനിതാചെയർപേഴ്സനായത്.1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്.കോഴിക്കോട് സ്വദേശിയായ ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്‍റായിരുന്നു. കെഎസ്‍യു സ്ഥാനാർഥി എ എസ് സിദ്ധിയെ തോൽപ്പിച്ചാണ് ഫരിഷ്തയുടെ ജയം.

Previous Post Next Post