സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സരിൻ..വൻ സ്വീകരണം….


സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്‍. ചുവന്ന ഷാൾ അണിയിച്ച് സരിനെ പ്രവർത്തകരും നേതാക്കളും സ്വീകരിച്ചു. വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു.എ.കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു എന്നിവർ സരിനെ സ്വീകരിച്ചു. ഓട്ടോയിലാണ് സരിന്‍ ഡിസിയിലേക്ക് എത്തിയത്.

ചുവന്ന ഷാള്‍ അണിയിച്ച് മുദ്രാവാക്യങ്ങളോടെയാണ് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു സരിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താന്‍ എന്ന് സരിന്‍ പ്രതികരിച്ചു. ക്യത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി ആരായാലും ഇടതുപക്ഷത്തിനൊപ്പമുണ്ടാവും. ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വ്വഹിക്കും എന്നും സരിന്‍ പറഞ്ഞു.
Previous Post Next Post