മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്പലത്തില്‍ ലിജിലി(34) നാണ് കാലില്‍ പരിക്കേറ്റത്.ലിജില്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളന്‍പന്നി ഓടുകയായിരുന്നു. ബൈക്കിന്‍റെ ടയറിനുള്ളില്‍ കുടുങ്ങിയതോടെ മുള്ളന്‍പന്നി ലിജിലിനെ ആക്രമിച്ചു.
ആക്രമണത്തിൽ ലിജിലിന്‍റെ വലത് കാലിലെ വിരലില്‍ മുള്ള് തുളച്ചു കയറുകയും ചെയ്തു. റോഡില്‍ വീണുപോയ യുവാവിനെ ബഹളം കേട്ടെത്തിയ സമീപത്തെ വീട്ടുകാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വച്ച് മുള്ള് നീക്കം ചെയ്‌തെങ്കിലും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.