തൃശ്ശൂർ എടിഎം കൊള്ള..നിർണ്ണായക തൊണ്ടിമുതൽ കണ്ടെത്തി…


എടിഎം കൊള്ള നടത്തിയ പ്രതികളുമായി തൃശ്ശൂരിൽ പൊലീസ് തെളിവെടുത്തു. തെളിവെടുപ്പിനിടെ താണിക്കുടം പാലത്തിൽ നിന്നും നിർണ്ണായക തൊണ്ടി മുതലായ 2 എടിഎം ട്രേകൾ കണ്ടെടുത്തു. എസ്ബിഐ എടിഎം കോഡിനേറ്റർ  എടിഎം ട്രേകൾ എസ്ബിഐയുടേതാണെന്ന് സ്ഥിരീകരിച്ചു.കവർച്ച നടന്ന ഷൊർണൂർ റോഡിലെ എടിഎമ്മിലും,ഗ്യാസ് കട്ടറും ആയുധങ്ങളും എടിഎം ട്രേയും ഉപേക്ഷിച്ചെന്ന് കരുതുന്ന താണിക്കുടം പാലത്തിലും പ്രതികളെയെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്.

ആദ്യം ഷൊർണൂർ റോഡിലെ എടിഎമ്മിലാണ് തെളിവെടിപ്പ് നടന്നത്. കൌണ്ടറിനുളളിൽ കടന്ന് എടിഎം കട്ടർ ഉപയോഗിച്ച് മുറിച്ച സബീർ ഖാനെയും സ്വകീൻ ഖാനെയും കൌണ്ടറിനുളളിലേക്ക് കയറ്റി തെളിവെടുത്തു. പുഴയിലേക്ക് ആയുധങ്ങളും എടിഎം ഭാഗങ്ങളും വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് താണിക്കുടം പാലത്തിലേക്ക് പ്രതികളെ എത്തിച്ചത്. കൊള്ളയുടെ മുഖ്യ ആസൂത്രധാരൻ മുഹമ്മദ് ഇക്രത്തെ മാത്രമാണ് ഇവിടെ പൊലീസ് വാഹനത്തിൽ നിന്നും ഇറക്കിയത്. മുഹമ്മദ് ഇക്രം എടിഎം ട്രേ കളഞ്ഞ സ്ഥലം കാണിച്ചു നൽകി. പുഴയിൽ ഇറങ്ങി സ്കൂബ ടീം അംഗങ്ങളും പരിശോധന നടത്തി.ഇവിടെനിന്നുമാണ് ട്രെകൾ കണ്ടെത്തിയത്.

Previous Post Next Post