കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു


കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൻ്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. വേട്ടെണ്ണൽ നവംബർ 23നായിരിക്കും.വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി രാജി വെച്ചതിനാലാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പാലക്കാട്എ ഷാഫി പറമ്പെടുപ്പ് നിലയ്ക്കൽഎ കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് ആവശ്യമായത്.അതേസമയം മഹാരാഷ്ട്രയുടെയും ജാർഖണ്ഡിൻ്റെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിൽ നവംബർ 20ന് വോട്ടെടുപ്പും നവംബർ 23ന് വോട്ടെണ്ണലും നടക്കും. ജാർഖണ്ഡിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 13 മുതൽ 20 വരെ വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
Previous Post Next Post