വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മണ്ണാർക്കാട് വടക്കുമണ്ണം വടക്കേപ്പുറത്ത് രാജേഷ് (39) ആണ് മരിച്ചത്. വെൽഡറായിരുന്ന രാജേഷിന് ജോലി സ്ഥലത്ത് നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ഉടൻ തന്നെ വട്ടമ്പലം മദർ കെയർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു…
Jowan Madhumala
0
Tags
Top storie