ജമ്മുവിൽ സൈനിക നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെയും വധിച്ചു…



ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.ഇക്കാര്യം കരസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നു രാവിലെയാണ് കരസേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തത്.

ആക്രമണം നടത്താൻ എത്തിയ ഭീകരരെ ഇതുവഴി ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥികൾ കണ്ടിരുന്നു. തുടർന്ന് സൈനിക ക്യാമ്പിലേക്ക് വിദ്യാർത്ഥികൾ വിവരം കൈമാറിയതിനാൽ വലിയ ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകരുകയായിരുന്നു. ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ വിവിധ ദിശകളിൽ നിന്ന് വെടിയുതിർത്തു. ആക്രമണം തുടങ്ങി തൊട്ടുപിന്നാലെ കൂടുതൽ സൈനികർ പ്രദേശത്തെത്തി. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ വനമേഖലയിലേക്ക് കടന്നു. വനമേഖലയിലേക്ക് ഒളിക്കാൻ ശ്രമിച്ച ഭീകരരെ സൈന്യം പിൻതുടർന്നതോടെ ഏറ്റുമുട്ടൽ തുടങ്ങി.തുടർന്ന് ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം വധി ക്കുകയായിരുന്നു.

Previous Post Next Post