മണർകാട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പിടിയിലായത് മണർകാട് സ്വദേശികൾ


 മണർകാട്  : പോലീസ് ഉദ്യോഗസ്ഥരെ   ആക്രമിച്ച കേസിൽ രണ്ടുപേരെ  അറസ്റ്റ് ചെയ്തു. മണർകാട് കളത്തി മാക്കൽപ്പടി ഭാഗത്ത്  മാമുണ്ടയിൽ വീട്ടിൽ  പ്രിൻസ് മാത്യു (26), മണർകാട്  ഐരാറ്റുനട ഭാഗത്ത് പാലക്കശ്ശേരി വീട്ടിൽ  ഷാലു പി.എസ് (24),എന്നിവരെയാണ് മണർകാട്  പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ഇന്നലെ (14.10.2024) രാത്രി മണർകാട് ബസ്റ്റാൻഡ് ഭാഗത്ത്  ഓട്ടോറിക്ഷയിലെത്തി ബഹളം വയ്ക്കുന്നതറിഞ്ഞ്  മണർകാട് പോലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിച്ച് സ്ഥലത്തുനിന്ന് പറഞ്ഞുവിടുന്നതിനിടയിൽ  ഇവർ ഇരുവരും ചേർന്ന്  പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും, പോലീസ് വാഹനത്തിന് കേടു വരുത്തുകയുമായിരുന്നു. തുടർന്ന്  പോലീസ് സംഘം സാഹസികമായി ഇരുവരെയും കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.ഐ സജീർ ഇ.എം സി.പി.ഓ മാരായ അനിൽകുമാർ, രജിതകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രിൻസ് മാത്യുവും, ഷാലുവും മണർകാട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍  ഉൾപ്പെട്ടവരാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Previous Post Next Post