കുറവിലങ്ങാട്: വഴിയിലൂടെ നടന്നു പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് ഇവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലയ്ക്കാട് പുതുശ്ശേരി കുഴിയിൽ വീട്ടിൽ ദീപക് റെജി (28) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് മാസം 26 ആം തീയതി വെളുപ്പിനെ 5: 55 മണിയോടുകൂടി വീട്ടിൽനിന്നും പള്ളിയിലേക്ക് റബർ തോട്ടം വഴി നടന്നു പോവുകയായിരുന്ന വയോധികയെ സ്കൂട്ടറിൽ പിന്തുടർന്ന ഇയാൾ റബർ തോട്ടത്തിന് സമീപം വണ്ടി വച്ചതിനുശേഷം വയോധികയുടെ പിന്നിലൂടെ ചെന്ന് മുഖവും, വായും പൊത്തിപ്പിടിച്ച് അവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ച് സ്കൂട്ടറിൽ കയറി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ്. ഇ യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദീപക് റെജിക്ക് കുറവിലങ്ങാട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വയോധികയുടെ മാല കവർച്ച ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
Jowan Madhumala
0