ആലപ്പുഴ തുറവൂരിലാണ് സംഭവം നടന്നത്.
തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് ആണ് അപകടത്തിൽ മരിച്ചത്. 56 വയസ്സായിരുന്നു.
പുതിയ വീട് വെച്ച ശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.