ന്യൂയോര്‍ക്ക്: അമേരിക്കയിൽ മലയാളിക്ക് വെടിയേറ്റു. അമേരിക്കയിലെ മിനസോട്ടയിലെ പോസ്റ്റൽ വകുപ്പിൽ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മലയാളിയായ റോയ് വര്‍ഗീസിനാണ് വെടിയേറ്റത്. 50വയസുകാരനായ റോയ് വര്‍ഗീസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോയ് വര്‍ഗീസിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോസ്റ്റൽ വകുപ്പിലെ തന്നെ മറ്റൊരു ജീവനക്കാരനാണ് റോയ് വര്‍ഗീസിനുനേരെ വെടിയുതിര്‍ത്തത്. സംഭവത്തിൽ 28കാരനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.