പാലാ കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടുപോയി മർദ്ദിച്ചതായി പരാതി

പാലാ :കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടുപോയി മർദ്ദിച്ചതായി പരാതി ഉയർന്നു.പാലാ കൊട്ടാരമറ്റം ജങ്ഷനിൽ ഓട്ടോ ഓടിക്കുന്ന രാജേഷ് ഐക്കരമാലിൽ എന്ന യുവാവിന്റെ ഓട്ടോയാണ് വൈകുന്നേരത്തോടെ രണ്ടു പേർ വന്നു ഓട്ടം വിളിച്ചത്.പന്തതലയ്ക്ക് ഓട്ടം വിളിച്ചവർ കറങ്ങി തിരിഞ്ഞു വെള്ളിയേപ്പള്ളി ഭാഗത്ത് വന്നു ഓട്ടോ നിർത്തി പുറത്തിറങ്ങിയതിന് ശേഷം മറ്റു സംഘങ്ങൾ വന്നു മർദ്ദിക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു.


തുടർന്ന് രാജേഷ് വന്നു പാലാ പോലീസ് സ്റ്റേഷനിൽ വന്ന് നടന്ന സംഭവം പറയുകയും കേസെടുക്കുകയും ചെയ്തു.തുടർന്ന് സഹ പ്രവർത്തകരെയും വിവരം അറിയിച്ചു.അതിനു ശേഷം ഏതാനും പേര്  കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡിൽ വന്നു വെല്ലുവിളിക്കുകയും ഓട്ടോ ഡ്രൈവർമാർ ഇവരെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.സംഭവം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് 
Previous Post Next Post