മലപ്പുറം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിലപേശല്‍ നടത്തുന്ന നിലമ്പൂര്‍ എം എല്‍ എ. പി വി അന്‍വര്‍ തന്റെ പാര്‍ട്ടിക്ക് വേണ്ടി പിരിവ് ആഹ്വാനവുമായി രംഗത്ത്.
ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ് ഡി എം കെയെന്ന തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് പി വി അന്‍വര്‍ സംഭാവന ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
പിണറായിയെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് ഫേസ്ബുക്കിലൂടെ അന്‍വര്‍ ഫണ്ട് പിരിക്കാനുള്ള ആഹ്വാനം നടത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം ഇങ്ങനെ
പ്രിയമുള്ളവരെ
കേരളത്തെ ഒരു പോലീസ് സ്റ്റേറ്റാക്കി മാറ്റാനുള്ള ശ്രമമാണ് കേരളാമുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്വര്‍ണക്കടത്തിനും കൊള്ളയ്ക്കും കള്ളക്കടത്തിനും കൂട്ടുനില്‍ക്കുന്ന ക്രിമിനലുകളായി കേരളാപ്പോലീസ് മാറിക്കഴിഞ്ഞിരിക്കുന്നു.
ഇങ്ങനെ തുടങ്ങി പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
ഈ തിരഞ്ഞടുപ്പില്‍ ഭരണ പ്രതിപക്ഷ നേതൃത്വത്തോട് നിലപാടുകളുയര്‍ത്തി ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുകയാണ് ഡിഎംകെ. ഡിഎംകെയുടം രാഷ്ട്രീയവും പരിപാടികളും ജനങ്ങള്‍ക്കിടയിലെത്തിക്കാനുള്ള അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇതിനുവേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെട വലിയൊരു സംഖ്യ ചിലവുവരുമെന്നറിയാമല്ലോ. ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന, അവര്‍ സ്‌നേഹപൂര്‍വം നല്‍കുന്ന സംഭാവനയല്ലാതെ മറ്റൊരു മാര്‍ഗവും ഡിഎംകെക്ക് മുന്നിലില്ല. അതുകൊണ്ട് നിങ്ങളേവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് നിങ്ങളുടെ എളിയ സംഭാവനകള്‍ നല്‍കി സഹായിക്കണമെന്ന് വിനിതമായി അഭ്യര്‍ഥിക്കുന്നു.