അഞ്ച് കോടി രൂപ വേണം..അല്ലെങ്കിൽ..സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി…


ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ സല്‍മാന്‍ ഖാന്റെ സ്ഥിതി കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശമാകുമെന്നാണ് ഭീഷണി.മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ ചെറുതായി കാണരുത്. സൽമാന് ജീവിക്കണമെങ്കിൽ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായുളള ശത്രുത അവസാനിപ്പിക്കണം. അതിന് 5 കോടി വേണം. പണം തന്നില്ലെങ്കിൽ സൽമാന് കൊല്ലപ്പെട്ട ബാബാ സിദ്ധിഖിയേക്കാൾ മോശം സ്ഥിതി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം സല്‍മാന്‍ ഖാന്‍ ഫാം ഹൗസ് കേസിലെ പ്രതി ബിഷ്‌ണോയി ഗാങ്ങിലെ സുഖ കല്ലുയയെ പാന്‍വല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് സുഖ കല്ലുയ. പാകിസ്താന്‍ സ്വദേശിയായ ഡോഗറില്‍ നിന്നും ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തുന്നതില്‍ പ്രധാനിയാണ് സുഖ. സല്‍മാനെ കൊലപ്പെടുത്താന്‍ എ കെ 47, എം 16, എ കെ 92 തുടങ്ങിയ ആയുധങ്ങള്‍ ഉയോഗിക്കാന്‍ ഗൂഡാലോചന നടത്തിയവരിലൊരാൾ കൂടിയാണ് സുഖ
        

Previous Post Next Post