ഇടത് മുന്നണിയിലെയും കോണ്‍ഗ്രസിലെയും വോട്ട് ചോരുമെന്ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും പാലക്കാട് ജില്ലയില്‍ പാര്‍ട്ടിക്ക് വലിയ വേരോട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് നിന്ന് ഇത്തവണ ബിജെപി എംഎല്‍എ സഭയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇടത് മുന്നണിയിലെ വോട്ടും കോണ്‍ഗ്രസിലെ വോട്ടും ചോരും. ഇരു സ്ഥാനാര്‍ഥികളും സര്‍വ സമ്മതരല്ല. പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ട്. സിപിഐഎം-യുഡിഎഫ് വോട്ട് ധാരണ മണ്ഡലത്തിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇത് വ്യക്തമാണ്. ഇത്തവണ ആ ഡീല്‍ ഇവിടെ നടക്കില്ല. ആ ഡീലിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ എതിര്‍ക്കും. നേരത്തെയുണ്ടായിരുന്ന യുഡിഎഫ്-എല്‍ഡിഎഫ് ഡീലിന് സാധ്യതയേ ഇല്ല’, അദ്ദേഹം പറഞ്ഞു.