ഒടുവിൽ പ്രയാഗ മാർട്ടിൻ പൊലീസ് സ്റ്റേഷനിൽ..ചോദ്യംചെയ്യുന്നു…


ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിലെ ചോദ്യം ചെയ്യലിനായി നടി പ്രയാഗ മാർട്ടിൻ സ്റ്റേഷനിൽ. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് വൈകിട്ടോടെ ചോദ്യം ചെയ്യലിനെത്തിയത്.ഡ്രഗ് പാർട്ടി നടന്ന ഹോട്ടൽ മുറിയിൽ നടിയെത്തിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

അതേസമയം കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ ഇന്ന് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ലഹരിക്കേസുമായി ബന്ധപ്പെട്ട് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്.അഞ്ച് മണിക്കൂറോളം ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു. ഓം പ്രകാശിനെ അറിയില്ലെന്നാണ് ശ്രീനാഥ്‌ ഭാസി മൊഴി നൽകിയത്. ബിനു ജോസഫിനൊപ്പമാണ് ഹോട്ടൽ മുറിയിൽ എത്തിയത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ മൊഴി നൽകിയതായാണ് വിവരം.

Previous Post Next Post