കൊച്ചിയിൽ ഓടുന്ന ട്രെയിനിൽനിന്ന് യുവാവ് താഴേക്ക് വീണു…ട്രെയിൻ നിർത്തി..രക്ഷകരായി പൊലീസ്…


കൊച്ചി: കൊച്ചിയിൽ ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാനക്കാരന് രക്ഷകരായി പൊലീസ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പേരണ്ടൂർ പാലത്തിനു സമീപമാണ് യുവാവിനെ ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. യുവാവ് വീണതറിഞ്ഞ് ട്രെയിനും ഇവിടെ നിർത്തിയിരുന്നു. യാത്രക്കാരനായ ഡോക്ടർ യുവാവിന് ജീവനുണ്ടെന്ന് മനസിലാക്കി പൊലീസിനെ അറിയിച്ചു.
സ്ഥലത്തെത്തിയ എളമക്കര എസ്ഐയും സംഘവും നടത്തിയ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ട്രെയിനിൽ തന്നെ ഇടപ്പള്ളി സ്റ്റേഷനിലേക്ക് എത്തിച്ച യുവാവിനെ സ്വകാര്യ ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കൈക്കും പരിക്കേറ്റ് ഇയാൾ അപകടനില തരണം ചെയ്തു. അപകടകാരണം അന്വേഷിക്കുന്നു എന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post