കോട്ടയത്ത് റോഡിൽ കാളകളെ കുളിപ്പിച്ച് പ്രതിഷേധം...കുഴി അടയ്ക്കാൻ വ്യത്യസ്ത സമരവുമായി കർഷകർ


കോട്ടയം : അപകടം പതിവായ റോഡിലെ കുഴിയടയ്ക്കൽ വ്യത്യസ്ത സമരവുമായി കർഷകർ രംഗത്ത്. കോട്ടയം ജില്ലയിലെ കീഴൂർ – ഞീഴൂർ റോഡിലാണ് വ്യത്യസ്ത സമരവുമായി കർഷകർ റോഡിലേക്ക് ഇറങ്ങിയത്. ഈ റോഡിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾ സൂചിപ്പിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയത്.


 

കർഷകനായ പിടി ചാക്കോയാണ് തന്റെ കാളവണ്ടികളുമായി വന്ന് കാളകളെ റോഡിൽ കുളിപ്പിച്ച് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധം നടത്തിയത്. റോഡിലെ കുഴികൾ കാരണം കാളവണ്ടിക്ക് പോലും സഞ്ചരിക്കാൻ സാധിക്കുന്നില്ലെന്നാണ് ചാക്കോ പറയുന്നത്. പല തവണ അധികൃതരോട് അഭ്യർത്ഥിച്ചിട്ടും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കാളയെ കുളിപ്പിച്ച് വേറിട്ട പ്രതിക്ഷേധം നടത്തി കർഷകനായ ചാക്കോയും നാട്ടുകാരും ഒത്തുകൂടിയത്
ചാക്കോയ്ക്കൊപ്പം പ്രദേശവാസികളായ നാട്ടുകാരും ഞീഴൂർ പഞ്ചായത്തംഗം ശരത് ശശിയും പങ്കെടുത്തു. ഞീഴൂർ പഞ്ചായത്തിലെ 13, 14 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്



Previous Post Next Post