ആളൂർ : പരോളിലിറങ്ങി ചാരായം വാറ്റിയ ബിജെപി പ്രവർത്തകൻ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.പൊലീസിനെ കണ്ടതോടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു.ആളൂർ സ്വദേശി സതീശൻ (40) ആണ് ചാരായം വാറ്റിയിരുന്നത്.ചാലക്കുടിയിൽ സിപിഎം പ്രവർത്തകർ മാഹിനെ ആശുപത്രിയിൽ കയറി വെടിക്കൊന്ന കേസിലെ പ്രതിയാണ് സതീശൻ. തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. നാളെ പരോൾ കഴിയാനിരിക്കെയാണ് സതീശൻ ചാരായം വാറ്റ് നടത്തിയത് . സതീശൻ്റെ പേരിലുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്ന വാറ്റ്. വീടിനകത്ത് നിന്ന് ചാരായവും വാറ്റുപകരണങ്ങളും പൊലീസ് ലഭിച്ചു. സതീശനെ പിടികൂടാൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.