ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിന് മുുമ്പ് സഞ്ജു സാംസണെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം ടീമില്‍ നിലനിര്‍ത്തേണ്ട മറ്റ് നാലുതാരങ്ങളെക്കൂടി രാജസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഈമാസം 31ന് മുമ്പ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്നുള്ള കാര്യത്ത്യല്‍ ഫ്രാഞ്ചൈസികള്‍ അന്തിമ തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനിടെയാണ് രാജസ്ഥാന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്താമാക്കിയത്.
പതിനെട്ട് കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്നത്. ഫ്രാഞ്ചൈസികള്‍ നിലവിര്‍ത്തുന്ന ഒന്നാമത്തെ താരത്തിന് 18 കോടിയാണ് നല്‍കേണ്ടത്. ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ ട്വന്റി 20 സെഞ്ച്വറിക്ക് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റിന്റെ തീരുമാനം. 2021ല്‍ ടീമിന്റെ രാജസ്ഥാന്റെ നായകനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. സഞ്ജുവിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീകനായി തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയം.