മുഖ്യമന്ത്രി ഉത്തരം നല്‍കുന്നതുവരെ ചോദ്യം തുടരാന്‍ ഗവര്‍ണര്‍…രാഷ്ട്രപതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും…


ഒരിടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഉടന്‍ കത്തയച്ചേക്കും. അതിനുള്ള വിവരങ്ങള്‍ രാജ്ഭവന്‍ തേടുന്നതായാണ് സൂചന. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ രാജ്ഭവനെ അറിയിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍. താന്‍ വിളിപ്പിച്ചിട്ടും എത്താത്ത ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ്ഭവനിലേക്ക് കടക്കുന്നത് ഗവര്‍ണര്‍ വിലക്കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസവും കടുത്ത ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദേശവിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കുന്നത് വരെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാനാണ് ഗവര്‍ണറുടെ നീക്കം. സര്‍ക്കാര്‍ കത്ത് പരസ്യമാക്കിയാണ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവയ്ക്കാനുണ്ട്. കേരളത്തിലെ ക്രമസമാധാനം സാധാരണ നിലയില്‍ അല്ലെന്നും രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Previous Post Next Post