ഇന്ന് രാവിലെ 7.45 നാണ് സംഭവം. കൊട്ടാരമറ്റത്തെ ഫ്രണ്ട്സ് ഹോട്ടലിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു ഉള്ളിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്ന ഏതാനും പേർക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കുകൾ ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.