കേരള ചിക്കന്‍ ഉടന്‍ എത്തും : പാല്‍, മുട്ട, ഇറച്ചി ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടാനുള്ള ലക്ഷ്യത്തിലാണ് എന്ന് അറിയിച്ച് മന്ത്രി ജെ ചിഞ്ചുറാണി


ഇതിനു വേണ്ടി പത്തു കോടി രൂപ ചിലവിലാണ് കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റെയും മാലിന്യ സംസ്‌കരണത്തിനുള്ള യൂണിറ്റിന്റെയും നിര്‍മ്മാണം നടത്തുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ മീറ്റ്‌സ് ആന്‍ഡ് ബൈറ്റ്‌സ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പുതിയ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ സാധ്യതയും ഉണ്ടാകും എന്ന് മന്ത്രി പറയുന്നു. 32 കോടി രൂപ ചിലവില്‍ ഇടയാറില്‍ നിര്‍മ്മിച്ച പ്ലാന്റിലൂടെ 7800 മെട്രിക് ടണ്‍ ഇറച്ചിയാണ് ഉത്പാദിപ്പിക്കുന്നത്.

കൂടാതെ ഏരൂരിലെ പ്ലാന്റില്‍ ദിവസവും 4 മെട്രിക് ടണ്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. മീറ്റ്‌സ് ആന്‍ഡ് ബൈറ്റ്‌സ് ഫ്രാഞ്ചൈസി ഔട്ട് ലൈറ്റുകള്‍ വഴി ഫ്രോസണ്‍ ഇറച്ചി ഉത്പന്നങ്ങള്‍ക്ക് പുറമേ എംപിഐ ബ്രാന്‍ഡ് ചില്‍ഡ്/ ഫ്രഷ് ഇറച്ചി സംസ്‌കരിച്ച് വിതരണം നടത്തുന്നതിനുള്ള പദ്ധതിയുമുണ്ട്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയായി 250 ഔട്ട്‌ലെറ്റുകള്‍ ആണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.
Previous Post Next Post